ചെന്നൈ: ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലെ ആദ്യ ഗാനമാണ് പുറത്തിറങ്ങിയത്. രാജേഷ് പിള്ളയാണ് ട്രാഫിക് മലയാളത്തില്‍ സംവിധാനം ചെയ്തത്. മിതൂന്‍ തന്നെയാണ് പാട്ടെഴുതിയതും ഈണമിട്ടതും. രാം അയ്യറും മിതൂനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അവയവ മാറ്റത്തിന്റെയും സങ്കീര്‍ണമായ മനുഷ്യ ബന്ധങ്ങളുടെയും ഉള്‍ത്തലങ്ങളിലേക്ക് കടന്നുപോയ ചിത്രമായിരുന്നു ട്രാഫിക്. ചിത്രത്തിന്റെ യാഥാര്‍ഥ്യ തലം നിത്യജീവിതത്തില്‍ പിന്നീട് നമ്മള്‍ പലപ്പോഴും അറിഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം മനസിലേക്ക് വന്നിരുന്നു അതിലെ പാട്ടുകളും പശ്ചാത്തല സംഗീതവും. ചിത്രത്തിലെ നിര്‍ണായകമായ കാര്യങ്ങളിലൂടെ കടന്നുപോകുന്ന പാട്ട് അരിജിത് സിങ് ആണ് പാടിയിരിക്കുന്നത്.