ഹൂസ്റ്റണ്‍: അമേരിക്കയിലെ ആദ്യത്തെ മലയാളി ജ്വല്ലറി ഷോറൂം എന്ന ഖ്യാതിയുമായി ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 40-മത്തെ
ഷോറും ഏപ്രില്‍ 30ന് ഹൂസ്റ്റണില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.6000 ചതരുശ്ര അടി വിസ്തൃതിയുള്ള ഷോറൂമില്‍ സ്വര്‍ണ്ണം, ഡയമണ്ട് ആഭരണങ്ങള്‍ക്ക് പുറമെ ലോകപ്രശസ്തമായ വാച്ചുകളുടെ ശേഖരവും ഒരുക്കും. ബോബി& മറഡോണ ഫൈനാന്‍സ് & ഇന്‍വെസ്റ്റ്‌മെന്റിന്റെ 121ാമത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അമേരിക്കയിലെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.