മുംബൈ: ബോളിവുഡില്‍ നിരവധി ആരാധികമാരുണ്ടെങ്കിലും ഷാരൂഖ് ഖാന് പ്രിയം പ്രിയതമ ഗൗരിയോട് തന്നെ. അത്രയ്ക്ക് ഊഷ്മളമാണ് അവരുടെ ബന്ധം. ഷാരൂഖിന്റെ കരിയറിലെ യഥാര്‍ത്ഥ ചാലകശക്തിയായ ഗൗരി ഉയര്‍ച്ചയിലും താഴ്ചയിലും വിവാദത്തിലും ഗോസിപ്പിലുമെല്ലാം പതറാതെ ഒപ്പം നിന്നു. ജീവിതത്തിന്റെ ഏത് സാഹചര്യത്തെയും പരസ്പരം ഒറ്റമനസ്സോടെ മാത്രമെ ഷാരുഖും ഗൗരിയും ഇന്നു വരെ നേരിട്ടിട്ടുള്ളൂ. സുന്ദരമായ ഒരു പ്രണയകാലത്തിന് ശേഷം ജീവിതത്തിലേക്ക് കടന്ന ഇവര്‍ ഇപ്പോഴും പ്രണയിക്കുന്നു.
ഒരു വേദിയില്‍ അവര്‍ ആദ്യമായി ഒരുമിച്ച് നൃത്തം ചെയ്തതായിരുന്നു ഇവരുടെ ജീവിതത്തിന്റെ തുടക്കം. ജീവിതത്തിലെ വഴിത്തിരിവായി മാറിയിട്ടുള്ള ആ വേദിയിലൂടെ ഷാരുഖിന്റെ മനസ്സിലേയ്ക്ക് ഗൗരിയെന്ന സുന്ദരിക്കുട്ടി കടന്നുകയറുക ആയിരുന്നു. അന്നു മുതല്‍ ഇന്നു വരെ തന്നോട് ‘നോ’ പറഞ്ഞിട്ടില്ലാത്ത ഗൗരിയോട് ഷാരുഖ് ടെലിഫോണ്‍ നമ്പര്‍ ചോദിച്ചു ഗൗരി അന്നും പറഞ്ഞില്ല ‘നോ’. ജീവിതത്തില്‍ ഒരിക്കലും ഗൗരി നോ എന്ന് പറയരുതെന്ന് ഗൗരിയെ ജീവിതത്തിലേയക്കു ക്ഷണിക്കുമ്പോള്‍ ഷാരുഖിനൊരു വാശിയുണ്ടായിരുന്നു. ദീര്‍ഘ പ്രണയത്തിന് ശേഷം ഗൗരിയുടെയും കുടുംബത്തിന്റെയും സമ്മതം വാങ്ങി 1991 ല്‍ ഗൗരിയെ ഷാരുഖ് ജീവിതസഖിയാക്കി. ഇസ്‌ലാം കുടുംബത്തില്‍ ജനിച്ച ഷാരൂഖ് പരമ്പരാഗത ഹിന്ദു ചടങ്ങുകളേടെയായിരുന്നു ഗൗരിയെ താലി കെട്ടിയത്. ആര്യന്‍, സുഹ്ന, അബ്‌റാം എന്ന മുന്നു മക്കള്‍ അവര്‍ക്ക് കൂട്ടുണ്ട്.