ഇനിയൊരിക്കല്‍കൂടി ഈ വേദിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല; പ്രായം 90 കടന്നിരിക്കുന്നു; വൈകാരികമായി ഫിഡല്‍ കാസ്‌ട്രോ സംസാരിച്ചു

ഹവാന: . ഇനിയൊരിക്കല്‍ക്കൂടി ഈ വേദിയിലെത്താനാവുമെന്നു പ്രതീക്ഷിക്കുന്നില്ല.പ്രായം 90 കടന്നിരിക്കുന്നു. ഏറെക്കാലമായി പൊതുവേദികളിലെത്താതിരുന്ന ക്യൂബന്‍ വിപല്‍വ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടേതാണ് വൈകാരികമായ ഈ വാക്കുകള്‍. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്ത കാസ്‌ട്രോ വൈകാരികമായ പ്രസംഗമാണ് നടത്തിയത്. ക്യൂബ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയത്തിലും അടിത്തറയിലും നിലനില്‍ക്കും. മനുഷ്യര്‍ അഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കുന്നു. അവര്‍ അവര്‍ക്കാവശ്യമുള്ളത് ഉണ്ടാക്കുന്നു,അവരുടെ കയ്യില്‍ നിന്നാരും അത് പിടിച്ചു വാങ്ങുന്നില്ല. മനുഷ്യനെ ചൂഷണം ചെയ്യുന്ന കാലത്തിടത്തോളം മനുഷ്യന്‍ മാര്‍ക്‌സിസത്തെ കുറിച്ച് പറഞ്ഞു കൊണ്ടെയിരിക്കും. ലെനിന്‍ മനുഷ്യര്‍ക്ക് ചരിത്രപരമായ പാഠമാണ് പഠിപ്പിച്ചു തന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള അടിയുറച്ച വിശ്വാസമാണു തന്നെ മുന്നോട്ടു നയിച്ചത്. നമുക്ക് ഐക്യത്തോടെ ഒരുമിച്ചു മുന്നേറാം’ എന്ന് കാസ്ട്രാ പ്രതിനിധികളോട് ആഘ്വാനം ചെയ്താണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. കണ്ടുനിന്നവരുടെ കണ്ണുകള്‍ ഈറനണിയിച്ചാണ് ക്യൂബയുടെ ഇതിഹാസം നടന്നുനീങ്ങിയത്.

© 2024 Live Kerala News. All Rights Reserved.