കൊച്ചി: സ്വര്‍ണ വിലയില്‍ കുതിപ്പ്.ഒരു പവന്‍ സ്വര്‍ണത്തിന് 22,080 രൂപയായി. പവന് 240 രൂപയാണ് വര്‍ധിച്ചിച്ചത്. ഗ്രാമിന് 2760 രൂപയാണ് ഇന്നത്തെ വില.ഏപ്രില്‍ ഒന്നിന് 21360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏപ്രില്‍ നാലിന് 21200 എന്ന വിലയിലേക്കു താഴ്ന്ന ശേഷമാണ് ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 22080ലേക്ക് എത്തിയിരിക്കുന്നത്. വിവാഹ സീസണായതോടെ ജ്വല്ലറികളിലും റീടെയ്‌ലര്‍മാരിലും സ്വര്‍ണത്തിന്റെ ആവശ്യം ഏറിയതാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില വര്‍ധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.