കൊച്ചി: കിടിലന്‍ ഗെറ്റപ്പില്‍ മമ്മൂട്ടിയെത്തുന്ന ചിത്രമാണ് വൈറ്റ്. ഇരുപത്തിയഞ്ചുകാരിയെ പ്രണയിക്കുന്ന മധ്യവയസ്‌കന്റെ കഥയാണ് വൈറ്റ് പറയുന്നത്. ഉദയ് അനന്തനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് ഹുമാ ഖുറോഷിയാണ്. സുനില്‍ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായര്‍, സിദ്ദിഖ്, കെ.പി.എ.സി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഉടന്‍ തിയറ്ററിലെത്തും.