സച്ചിനാണ് താരം!!!

 

മെല്‍ബണ്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ നൂറ്റാണ്ടിന്റെ ടെസ്റ്റ് താരമായി തിരഞ്ഞെടുത്തു. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരെ കണ്ടെത്താനായി ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ വോട്ടിങ്ങിലാണ് സച്ചിന്‍ ഒന്നാമതെത്തിയത്.

cricket.com.au എന്ന വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് നടന്നത്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര(2), ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ് (3) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനത്തെത്തിയ താരങ്ങള്‍.
ആദ്യ പത്തില്‍ നാലു ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇടംനേടിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് സച്ചിന്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. വോട്ടെടുപ്പില്‍ സച്ചിന് 23 ശതമാനം വോട്ടു ലഭിച്ചു. സംഗക്കാരക്ക് (14) ഗില്‍ക്രിസ്റ്റ് (13) എന്നിങ്ങനെയാണ് മറ്റു പ്രമുഖരുടെ വോട്ടിങ് ശതമാനം. 16,000 ആരാധകരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

© 2024 Live Kerala News. All Rights Reserved.