കൊച്ചി: പൃഥ്വിരാജ്-വേദിക നായികാ-നായകന്‍മാരാകുന്ന ജയിംസ് ആന്‍ഡ് ആലീസിലെ ആദ്യഗാനം പുറത്തിറങ്ങി. ഏറെ പ്രണയാര്‍ദ്രമായ ഗാനം. കാര്‍ത്തിക്കും അഭയ ഹിരണ്‍മയിയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ഗോപിസുന്ദറാണ് ഈണം നല്‍കിയിരിക്കുന്നത്. പ്രമുഖ ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവാണ് ജയിംസ് ആന്‍ഡ് ആലീസ് സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ അവസാനം ചിത്രം തിയറ്ററുകളില്‍ എത്തും.