ആഡിസ് അബബ: ഏത്യോപ്യന്‍ മേഖലയില്‍ സായുധ സംഘം നടത്തിയ ആക്രമണത്തില്‍ 208 പേര്‍ മകൊല്ലപ്പെട്ടു. 108 കുട്ടികളെ അക്രമികള്‍ തട്ടിക്കൊണ്ടു പോയതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാംബെല്ല മേഖലയില്‍ വെളളിയാഴ്ചയാണ് ആക്രമണമുണ്ടായത്. ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സുഡാനില്‍ നിന്നും അതിര്‍ത്തി കടന്നെത്തിയ 2,84,000 അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് അക്രമണമുണ്ടായത്. സംഭവത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെ എണ്ണം 208 ആയെന്നും 75 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഒദ്യോഗിക വക്താവ് ഗെറ്റാച്യൂ റിദ പറഞ്ഞു. ആക്രമികള്‍ 2000 ത്തോളം വരുന്ന വളര്‍ത്തുമൃഗങ്ങളെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്.