ചെന്നൈ: ചിയാന്‍ വിക്രം വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന പുതിയ ചിത്രമാണ് ഇരുമുകന്‍. അന്യന് ശേഷം വിക്രം പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വിക്രത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്. ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ഇരുമുകന്‍. അരിമ നമ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നയന്‍താരയും നിത്യാ മേനോനുമാണ് ചിത്രത്തില്‍ വിക്രത്തിന്റെ നായികമാരായി എത്തുന്നത്. വിക്രത്തിനൊപ്പം നയന്‍താരയുടെ ആദ്യ ചിത്രമാണിത്. ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് നയന്‍താര ചിത്രത്തിലെത്തുന്നത്. പ്രതിഫലപ്രശ്‌നത്തിന്റെ പേരില്‍ നയന്‍താര ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് ഇടക്ക് പിണങ്ങിപ്പോയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ചിത്രവുമായി നയന്‍സ് സഹകരിക്കുന്നുണ്ട്.