അധികാര ഭ്രമത്തിന്റെ കറുത്ത ദിനങ്ങള്‍ക്ക് 40 വയസ്.. ചാള്‍സ് ജോര്‍ജ്ജ് എഴുതുന്നു..

 

1975 ജൂണ്‍ 12 ന് ജസ്റ്റിസ് ജഗമോഹന്‍ലാല്‍ സിംഹ ഇന്ദിരയെ കുറ്റക്കാരിയായി വിധിച്ചു. ഒപ്പം ഇന്ദിരയുടെ ലോകസഭാ സീറ്റും റദ്ദാക്കി. അതിനോടൊപ്പം ആറു വര്‍ഷത്തേക്ക് ഇന്ദിരാഗാന്ധിയെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വിലക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഇന്ദിരയുടെ ഉപദേശം അനുസരിച്ച് രാഷ്ട്രപതി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്

CHALSE

ചാള്‍സ് ജോര്‍ജ്ജ്

എഴുതുന്നു..

indira

1975 ജൂണ്‍ 25 ആണ് സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ വിവാദപൂര്‍ണ്ണമായ നാളുകള്‍ സൃഷ്ടിച്ച അടിയന്തരാവസ്ഥയുണ്ടാവുന്നത്. ഫക്രുദ്ദീന്‍ അലി അഹമ്മദ് രാഷ്ട്രപതിയായിരിക്കെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണമാണ് ഇന്ത്യന്‍ ഭരണഘടനയിലെ 352 (emergency act)വകുപ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1971 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി കൃത്രിമം കാട്ടിയെന്ന ആരോപണങ്ങള്‍ മുറുകി നിന്ന നാളുകളില്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റ് നേതാവായ ജയപ്രകാശ് നാരായണന്‍ സത്യാഗ്രഹത്തിലൂടെ ഇന്ത്യന്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ ജനപ്രക്ഷോഭം നടത്തി. അദ്ദേഹവും അനുയായികളും അഹിംസ മാര്‍ഗ്ഗത്തിലൂടെ വിദ്യാര്‍ഥികളെയും തൊഴിലാളികളേയും കര്‍ഷകരേയും ഒരുമിപ്പിച്ച് സമ്പൂര്‍ണ്ണ വിപ്ലവത്തിന് ശ്രമം നടത്തി. ഈ സമയത്ത് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഇന്ദിരയുടെ പാര്‍ട്ടി ജനതാപാര്‍ട്ടിയോട് പരാജയപ്പെടുകയും ചെയ്തു.
ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയോട് പരാജയപ്പെട്ട രാജനാരായണന്‍ അലഹബാദ് ഹൈക്കോടതിയില്‍ ഇന്ദിരക്കെതിരായി നല്‍കി. കേസിനാസ്പദമായി ചൂണ്ടിക്കാട്ടിയിരുന്നത് സര്‍ക്കാര്‍ വക വസ്തുക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചുയെന്നതും കൃത്രിമം കാട്ടിയെന്നതുമായിരുന്നു. തുടര്‍ന്ന് 1975 ജൂണ്‍ 12 ന് ജസ്റ്റിസ് ജഗമോഹന്‍ലാല്‍ സിംഹ ഇന്ദിരയെ കുറ്റക്കാരിയായി വിധിച്ചു. ഒപ്പം ഇന്ദിരയുടെ ലോകസഭാ സീറ്റും റദ്ദാക്കി. അതിനോടൊപ്പം ആറു വര്‍ഷത്തേക്ക് ഇന്ദിരാഗാന്ധിയെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വിലക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഇന്ദിരയുടെ ഉപദേശം അനുസരിച്ച് രാഷ്ട്രപതി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇന്ദിരയുടെ വാക്കുകളില്‍ ‘ഇന്ദിര ജനാധിപത്യത്തെ നിശ്ചലാവസ്ഥയില്‍ കൊണ്ടുവന്നു’. ഭരണഘടനയുടെ ഇന്ദിരയുടെ ഉപദേശവും അനുസരിച്ച് രാഷ്ട്രപതി എല്ലാ ആറുമാസം തോറും അടിയന്തരാവസ്ഥ തുടരാന്‍ അനുമതി നല്‍കി.1977 ലെ തിരഞ്ഞെടുപ്പ് വരെ ഈ അവസ്ഥ തുടര്‍ന്നു.

The_Hindu_Emergency_Frontpage_Indira_Gandhi_Congress_Nehru
സി അച്ച്യതമോനോന്റെ നേതൃത്വത്തിലുള്ള സി പി ഐ ആയിരുന്നു കേരളം ഭരിച്ചിരുന്നത്. ഇന്ദിരയ്ക്ക് ഏറ്റവും പ്രിയ്യപ്പെട്ട കെ കരുണാകരന്‍ ആഭ്യന്തരമന്ത്രയുമായിരുന്നു അന്ന്്. ഈ സമയത്താണ്. ഈ സമയത്താണ് വളരെ പ്രശസ്ഥിയാര്‍ജ്ജിച്ച രാജന്‍ കേസ് ഉണ്ടാവുന്നതും കെ കരുണാകരന്‍ രാജിവയ്‌ക്കേണ്ടി വരുന്നതും.
അടിയന്തരാവസ്ഥകാലത്ത് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയുടെ 352 വകുപ്പ് ഉപയോഗിച്ച് ഇന്ദിര സ്വയം അമിതമായ അധികാരങ്ങള്‍ നല്‍കി. വ്യാപകമായ അടിച്ചമര്‍ത്തലുകള്‍ രാജ്യമെങ്ങും നടന്നു. പാക്സ്ഥാനുമായുള്ള യുദ്ധം അവസാനിപ്പിച്ചിട്ട് അധികനാളുകള്‍ ആയിട്ടില്ലാത്തതിനാല്‍ രാജ്യസുര്ക്ഷയ്ക്കുള്ള ഭീഷണിയായിരുന്നു ഈ അടിച്ചമര്‍ത്തലുകള്‍ക്ക് ന്യായീകരണമായി സര്‍ക്കാര്‍ പറഞ്ഞത്. വളരെ അടുത്ത പാര്‍ട്ടി അനുഭാവികളുടെയും ഇളയ മകന്‍ സഞ്ജയ് ഗാന്ധിയുടെയും ഉപദേശം സ്വീകപരിച്ചതായിരുന്നു മന്ത്രിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം. ഈ കാലഘട്ടത്തില്‍ രാജ്യവ്യാപകമായി പോലീസിനെ ഉപയോഗിച്ച് നേതാക്കളെയും മറ്റ് ജനങ്ങളെയും അറസ്റ്റ് ചെയ്യിപ്പിച്ചു.അതില്‍ ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായ്,ചരണ്‍ സിംഗ്,അഡല്‍ ബിഹാരി ബാജ്‌പേയ്,ലാല്‍ കൃഷ്ണ അദ്വാനി എന്നിവരും ഉള്‍പ്പെട്ടിരുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളായിരുന്ന് ആര്‍ എസ്എസ്, ജമാ അത്ത് ഇസ്ലാം എന്നി സംഘടനകളും നിരോധിക്കപ്പെട്ടു.അറസ്റ്റു ചെയ്യപ്പെട്ട എല്ലാവരും തന്നെ മാരകമായ പീഡനത്തിനിരയുവുകയും ചെയ്്തു.നിയമ സഭയുടെ സഹായത്തോടെ നിയമങ്ങള്‍ തിരുത്തിയെഴുതാന്‍ ഇന്ദിര ശ്രമിച്ചു.അധികാരം വേണ്ടത്ര വേഗതയില്‍ തന്റെ കൈയില്‍ എത്തുന്നില്ല എന്നു തോന്നിയ ഇന്ദിര പാര്‍ലിമെന്റിനെ പൂര്‍ണ്ണമായും കവച്ചുവയ്ക്കുന്ന തരത്തില്‍ രാഷ്ട്രപതിക്കൊണ്ടു അസാധാരമായ നിയമങ്ങള്‍ പുറപ്പെടുവിപ്പിച്ചു. അങ്ങനെ ഉത്തരവുകള്‍ കൊണ്ടു ഇന്ദിര ഭരിച്ചു . തനിക്കെതിരായ പാര്‍ട്ടികള്‍ ഗുജറാത്ത്, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളില്‍ ഭരണം പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.അടിയന്തരാവസ്ഥകാലത്തെ ഒരു പ്രധാന സംഭവം ഇന്ദിരയ്ക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താമെങ്കിലും ഭരണഘടനയുടെ മൂലക്കല്ലുകള്‍ (അടിസ്ഥാന ഘടന) ഇന്ത്യന്‍ പാര്‍ലിമെന്റിന് തിരുത്താന്‍ പറ്റില്ലയെന്ന സുപ്രീം കോടതി വിധി ആയിരുന്നു.
1977 ജനുവരിയില്‍ എല്ലാ രാഷ്ട്രീയ തടവുകാരെയും കുറ്റവിമുക്തരാക്കി പൊതുതിരഞ്ഞെടുപ്പിന് ഇന്ദിര ആഹ്വാനം ചെയ്തു. 1977മാര്‍ച്ച് 23 ന് അടിയന്തരാവസ്ഥ ഔദ്യോദികമായി അവസാനിച്ചു. ഫിബ്രവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരയുടെ മകന്‍ സഞ്ജയ്ഗാന്ധിയും പരാജയപ്പെട്ടു. കോണ്‍ഗ്രസ്സ് ഇതര കക്ഷികള്‍ക്ക് മൂന്നില്‍ രണ്ടിലേറെ ഭൂരിപക്ഷം ലഭിക്കുക വഴി ഇന്ത്യയുടെ ആദ്യ കോണ്‍ഗ്രസ്സ് ഇതര പ്രധാനമന്ത്രിയായി മൊറാര്‍ജി ദേശായി അധികാരമേറ്റു.

19 മാസത്തോളം നീണ്ടുനിന്ന അടിയന്തരാവസ്ഥ ഇന്നും വിവാദ വിഷയം തന്നെയാണ്.വിനോഭാവെ,്മദര്‍തെരേസ എന്നിവര്‍ ഈ അടിയന്തരാവസ്ഥയെ പിന്‍താങ്ങുന്നതില്‍പ്പെട്ടവരായിരുന്നു. അച്ചടക്കത്തിന്റെ നാളുകള്‍ എന്നാണ്് വിനോഭാവ അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ചിരുന്നത്്.അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ഒരുപാട് നിരപരാധികളെ ഒരു കേസ്സും കൂടാതെ അറസ്റ്റുചെയ്യുകയും വിചാരണ കൂടാതെ പീഡിപ്പിക്കുകയും ചെയ്തു.നിര്‍ബന്ധിത വന്ധ്യകരണത്തിലുള്ള ആരോപണങ്ങള്‍ സര്‍ക്കാര്‍ നേരിടേണ്ടി വന്നു.സുധിര്‍ മിശ്ര സംവിധാനം ചെയ്ത ഹിന്ദി ചിത്രം ഹസാരോണ്‍ ഖൊയിഷ്വ ഐ സി എന്ന ചിത്രം അടിയന്തരാവസ്ഥ കാലത്തെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്. മലയാളത്തില്‍ ബാബു മഹേന്ദ്ര സംവിധാനം ചെയ്ത യാത്ര എന്ന സിനിമയും അടിയന്തരാവസ്ഥയോടനുബദ്ധിച്ച് എടുത്ത ചിത്രമാണ്. (മമ്മൂട്ടി ശോഭന)

© 2024 Live Kerala News. All Rights Reserved.