കൊച്ചി: മലയാളത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലിനൊപ്പം നാല് കഥാപാത്രങ്ങളെക്കൂടി പോസ്റ്ററില്‍ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നും ലാല്‍ , തെലുങ്കു നടന്‍ ജഗുപതി ബാബു, ഹിന്ദി നടന്‍ മകരാനന്ദ് ദേശ് പാണ്ഡേ, തമിഴ് നടന്‍ കിഷോര്‍ എന്നിവരാണ് ഔദ്യോഗിക പോസ്റ്റിലുള്ള മറ്റുള്ളവര്‍. കാടിന്റെ വന്യതയില്‍ മനുഷ്യനും മൃഗവുമായുള്ള പോരാട്ടത്തിന്റെ കഥയാണ് പുലിമുരുകന്‍ പറയുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോപിസുന്ദറാണ് സംഗീത സംവിധാനം. മികച്ച സ്റ്റണ്ട് കൊറിയോഗ്രഫറായ പീറ്റര്‍ ഹെയ്ന്‍ ആണ് പുലി മുരുകനിലെ സ്റ്റണ്ട് ഡയറക്ടര്‍. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുലിമുരുകന്‍ ജൂണിലായിരിക്കും റിലീസ് ചെയ്യുക.