വാഷിംഗ്ടണ്‍: തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ വന്‍ഭൂകമ്പത്തില്‍ 28 പേര്‍ മരിച്ചു. സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കൊളംബിയ, ഇക്വഡര്‍ തീരമേഖലയില്‍ സുനാമിക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറു പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വൈസ് പ്രസിഡന്റ് ജോര്‍ജ് ഗ്ലാസ് അറിയിച്ചു. തീരപ്രദേശമായ മ്യൂസിന്‍ നഗരത്തിനു സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ ക്വിറ്റോയിലെ വന്‍കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ കുലുങ്ങിവിറച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. തീരദേശത്തെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.