കൊച്ചി: സാള്‍ട്ട് മാംഗോ ട്രീ സംവിധാനം ചെയ്ത രാജേഷ് നായരുടെ പുതിയ ചിത്രത്തില്‍് ശ്രീനിവാസന്റെ മകനായി ധ്യാന്‍ എത്തുന്നത്. ‘ഒരു ക്ലീഷേ പ്രണയകഥ’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. പ്രണയവിവാഹം ചെയ്ത മാതാപിതാക്കളുടെ ജീവിതത്തെ കുശുമ്പോടുകൂടി കാണുന്ന മകനെയാണ് ധ്യാന്‍ അവതരിപ്പിക്കുന്നത്. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ജൂണ്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കും.2009ല്‍ പുറത്തുവന്ന മകന്റെ അച്ഛന്‍ എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ശ്രീനിവാസന്റെ മകനായി അഭിനയിച്ചിട്ടുണ്ട്.