ചെന്നൈ: ബന്ധു കൂടിയായ കമ്പ്യുട്ടര്‍ എഞ്ചിനീയറുമായുള്ള വിവാഹം നിശ്ചയിച്ചതോടെ തെന്നിന്ത്യന്‍ നടി തമന്ന അഭിനയം നിര്‍ത്തുന്നു. 2017ല്‍ പൂര്‍ണമായും അഭിനയ ജീവിതത്തോട് വിട പറയാനാണ് നടിയുടെ തീരുമാനം. രണ്ട് ചിത്രങ്ങള്‍ക്കാണ് തമന്ന ഇപ്പോള്‍ കരാറായിരിക്കുന്നത്. ഈ ചിത്രങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ അവര്‍ അഭിനയം നിര്‍ത്തും. സാമ്പത്തിക ഭദ്രതയുള്ള കുടുംബാംഗമായ തമന്ന വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് സിനിമയില്‍ എത്തിയത്. ഇപ്പോള്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവര്‍ അഭിനയം നിര്‍ത്തുന്നത്. വിവാഹ ശേഷം അഭിനയിക്കണ്ടന്നാണ് നടിയുടെ ഭാവി വരന്റെയും വീട്ടുകാരുടെയും നിര്‍ദ്ദേശം. ഇതാണ് തമന്നയെന്ന താരസുന്ദരിയെ തെന്നിന്ത്യന്‍ സിനിമാലോകത്തിന് നഷ്ടമാകാന്‍ കാരണം