ചെന്നൈ: ഇളയദളപതി വിജയ് നായകനായെത്തിയ തെറിയുടെ വ്യാജ പകര്‍പ്പ് ചിത്രം റിലീസ് ചെയ്ത് ഇന്നലെത്തന്നെ ഇന്റര്‍നെറ്റിലെത്തി. ആദ്യ പ്രദര്‍ശനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് തെറിയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയത്. പോലീസിന്റെ സൈബര്‍ ഡോം ഇത് കണ്ടെത്തുകയും ഇന്റര്‍നെറ്റില്‍ നിന്ന് തെറി നീക്കം ചെയ്യുകയും ചെയ്തു. സൈബര്‍ കേസുകളുമായി ബന്ധപ്പെട്ട് ഉടനടി നടപടി എടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സൈബര്‍ ഡോം. അറ്റ്ലിയാണ് തെറി സംവിധാനം ചെയ്തിരിക്കുന്നത്. സാമന്തയും എമി ജാക്സണുമാണ് നായികമാരായി എത്തിയിരിക്കുന്നത്. വിജയിയുടെ പതിവ് ആക്ഷന്‍ ത്രില്ലിംഗ് സീക്വന്‍സുകള്‍ ചേര്‍ത്ത