ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 19 പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് നഗരത്തില്‍ ഇന്നു രാവിലെയാണ് അപകടമുണ്ടായത്. ഫൈസലാബാദില്‍ നിന്ന് സിദ്ദിഖാബാദിലേക്ക് പോയ ബസാണ് അപകത്തില്‍പെട്ടത്. 50 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഫൈസലാബാദിലെ അലൈഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പാക് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.