രജനികാന്ത്, പ്രിയങ്ക ചോപ്ര, അജയ് ദേവ്ഗണ്‍, എസ്.എസ് രാജമൗലി, സാനിയ മിര്‍സ, സൈന നേവാള്‍ പത്മപുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി; പ്രണബ് മുഖര്‍ജി പുരസ്‌കാര സമര്‍പ്പണം നടത്തി

ന്യൂഡല്‍ഹി: പത്മപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. രാഷ്ട്രപതി ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, പ്രിയങ്ക ചോപ്ര, അജയ് ദേവ്ഗണ്‍, എസ്.എസ് രാജമൗലി, സാനിയ മിര്‍സ, സൈന നേവാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുരസ്‌കാരം നല്‍കി. രജനികാന്ത്, ആത്മീയ ആചാരി ശ്രീ ശ്രീ രവി ശങ്കര്‍, റോമോജി റാവു, ശാസ്ത്രീയ സംഗീതജ്ഞ ഗിരിജ ദേവി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ദീരുഭായ് അംബാനി തുടങ്ങിയവര്‍ പത്മ വിഭൂഷനും അനുപം ഖേര്‍, സാനിയ മിര്‍സ, സൈന നേവാള്‍, സ്വാമി തേജോമയാനന്ദ തുടങ്ങിയവര്‍ പത്മ ഭൂഷനും പ്രതിഭ പ്രഹ്ലാദ്, പ്രിയങ്ക ചോപ്ര, അജയ് ദേവ്ഗണ്‍, എസ്.എസ്.രാജമൗലി, ഉദിത് നാരായണന്‍, അഷോക് മാലിക്, രാം ഹര്‍ഷ് സിങ്, മധുര്‍ ഭണ്ഡാകര്‍, എം.സി മേത്ത, വീണ ടണ്‍ഠന്‍ തുടങ്ങിയവര്‍ പത്മ ശ്രീ പുരസ്‌കാരവും ഏറ്റുവാങ്ങി.

© 2025 Live Kerala News. All Rights Reserved.