ഗുസ്തിക്കാരന്റെ വേഷത്തില്‍ സല്‍മാന്‍ ഖാന്‍; സുല്‍ത്താന്റെ ടീസര്‍ കാണാം

മുംബൈ: സല്‍മാന്‍ ഖാന്‍ ഗുസ്തിക്കാരന്റെ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം സുല്‍ത്താന്റെ ആദ്യ  ടീസര്‍ പുറത്തു വന്നു. ഹരിയാന സ്വദേശിയായ സുല്‍ത്താന്‍ അലി ഖാന്‍ എന്ന ഗുസ്തിക്കാരന്റെ വേഷത്തിലാണ് സല്‍മാന്‍ അഭിനയിക്കുന്നത്. അലി അബ്ബാസ് സഫറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അനുഷ്‌ക്ക ശര്‍മ്മയാണ് ചിത്രത്തിലെ നായിക. സുല്‍ത്താന് വേണ്ടി അനുഷ്‌ക്കയും ഗുസ്തി പഠിച്ചിരുന്നു.രണ്‍ദീപ് ഹൂഡ,അമിത് സാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സല്‍മാന്റെ വ്യത്യസ്തമായ ഗെറ്റപ്പ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഈദ് റിലീസായി ചിത്രം തീയറ്ററുകളിലെത്തും.

 

© 2025 Live Kerala News. All Rights Reserved.