സൂര്യ നായകനാവുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ 24 ഒരുക്കിയത് 100 കോടി ബജറ്റില്‍; ട്രയിലര്‍ കാണാം

ചെന്നൈ: ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ 24 ന്റെ ബജറ്റ് 100 കോടിയെന്ന് വിവരം. സാമന്തയാണ് ചിത്രത്തിലെ നായിക. മൂന്ന് കഥാപാത്രങ്ങളെയാണ് സൂര്യ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നിത്യ മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വിക്രം കെ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സൂര്യയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീനും 2 ഡി എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ്.
മുരുഗദോസിന്റെ സംവിധാനത്തില്‍ സൂര്യയും ശ്രുതിഹാസനും കേന്ദ്രകഥാപാത്രങ്ങളായ ഏഴാം അറിവ് സയന്‍സ് ഫിക്ഷന്‍ ചിത്രമായിരുന്നു.

© 2025 Live Kerala News. All Rights Reserved.