ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും മലയാളത്തിന്റെ ന്യൂജന്‍താരം ഫഹദ് ഫാസിലും ഒന്നിക്കുന്ന തമിഴ് ചിത്രത്തിന്റെ കടലാസ് പണികള്‍ പുരോഗമിക്കുന്നു. മോഹന്‍രാജയുടെ പുതിയ ചിത്രത്തിലൂടെയാണ് ഫഹദ് തമിഴിലെത്തുന്നത്. ശിവകാര്‍ത്തികേയനും ഒപ്പമുണ്ട്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നതെന്നാണ് വിവരങ്ങള്‍. ചിത്രം നിര്‍മ്മിക്കുന്ന 24 എ.എം സ്റ്റുഡിയോസ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രണയത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.