തിരുവനന്തപുരം: ഉത്തരവിടുകയെന്നതാണ് ഭരണകൂടത്തിന്റെ ജോലി. അത് നടപ്പാക്കുകയെന്നത് പൊലീസിന്റെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമാണെന്ന് കൊല്ലം ജില്ലാ കളക്ടര്‍ ഷൈനമോള്‍. വെടിക്കെട്ട് നടത്തരുതെന്ന് എഡിഎം നിര്‍ദേശിച്ചിട്ടും പൊലീസ് അത് തിരുത്തിയതെന്തിനാണ്. എഡിഎം ഉള്‍പ്പെടെ ഒരു ദിവസം തന്നെ രണ്ട് റിപ്പോര്‍ട്ടുകള്‍ പൊലീസ് എങ്ങനെ നല്‍കിയെന്നും റിപ്പോര്‍ട്ട് തിരുത്താനുള്ള സാഹചര്യം വ്യക്തമാക്കണമെന്നും കളക്ടര്‍ പറഞ്ഞു. പൊലീസിന്റെ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയത് അന്വേഷിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ വെടിക്കെട്ടിന് കൊല്ലം ജില്ലാ കലക്ടറും പൊലീസ് കമ്മിഷണറും അനുമതി നിഷേധിച്ചപ്പോള്‍ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ഇടപെട്ട് ലോക്കല്‍ പൊലീസില്‍ നിന്നു അനുമതി നേടിയെടുക്കുകയായിരുന്നെന്ന് ആരോപണം. സംഭവത്തെക്കുറിച്ച് എ.ഡി.ജി.പി തലത്തില്‍ അന്വേഷണം തുടങ്ങി. കമ്പത്തിന് അനുമതി നല്‍കാന്‍ ഒത്താശ ചെയ്ത ഡിവൈ.എസ്.പി അടക്കമുള്ള പത്തുപേര്‍ക്കെതിരേ നടപടിയുണ്ടാകും. സംഭവത്തില്‍ ജില്ലാ കളക്ടറുടെ ഉത്തരവിനെ മറികടന്നാമ് പൊലീസ് കമ്പക്കെട്ടിന് അനുമതി നല്‍കിയത്.