ദമാസ്‌കസ്: സിറിയയിലെ അല്‍ ക്വാരിറ്റയിന്‍ പട്ടണത്തില്‍ ഐഎസ് ഭരിച്ച കാലത്ത് 21 ക്രൈസ്തവരെ കാലപ്പെടുത്തിയെന്ന് സുറിയാനി സഭയുടെ തലവന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവ വ്യക്തമാക്കി. ഭീകരരുടെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കവേയും ഐഎസിന്റെ നിയമങ്ങള്‍ ലംഘിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുമാണ് ഭീകരര്‍ കൂട്ടക്കുരുതി നടത്തിയത്.
ഐഎസിന്റെ പിടിയിലായിരുന്ന അല്‍ ക്വാരിറ്റയിന്‍ പട്ടണം സിറിയന്‍ സേന തിരിച്ചുപിടിച്ചിരുന്നു. മൂന്നു സ്ത്രീകളടക്കം മുന്നൂറോളം ക്രൈസ്തവര്‍ ഇപ്പോള്‍ പട്ടണത്തില്‍ ഉള്ളതായി അദ്ദേഹം അറിയിച്ചു. അഞ്ചോളം പേരുടെ വിവരമില്ല. ഇവര്‍ മരിച്ചെന്നാണ് കരുതുന്നത്. പെണ്‍കുട്ടികളെ അടിമത്വത്തിലേക്ക് തള്ളിയിടാന്‍ ഐഎസ് ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. വിശ്വാസത്താലുള്ള ഐക്യം പുനഃസ്ഥാപിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷഭരിതമായ ഈ ചുറ്റുപാടില്‍ ശതാബ്ദങ്ങളായി തങ്ങള്‍ ജീവിച്ചു. അന്യോന്യം ബഹുമാനിക്കാനും ജീവിക്കാനും തങ്ങള്‍ പഠിച്ചു. അദ്ദേഹം പറഞ്ഞു.