രഞ്ജിത്തിന്റെ ലീല വീട്ടിലിരുന്നും കാണാന്‍ അവസരം; ഇന്റര്‍നെറ്റ് റിലീസ് 22ന്

കോഴിക്കോട്: നിര്‍മ്മാതാക്കളുടെ തിട്ടൂരം മറികടക്കാന്‍ ലീല ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യുന്നു. ഉണ്ണി ആറിന്റെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്ത് ബിജജുമേനോനും പാര്‍വതി നമ്പ്യാരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ഏപ്രില്‍ 22ന് നമുക്ക് മുന്നിലെത്തും. www.reelax.in വെബ് കാസ്റ്റിംഗ് അല്ലെങ്കില് ഓണ്‍ലൈന്‍ സ്ട്രീമിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന സമയത്ത് ലോകത്ത് എവിടെ ഇരുന്നും സിനിമ കാണാം എന്നതാണ് ഇതിന്റെ സവിശേഷത. എന്ന സൈറ്റാണ് ലീല റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 15 മുതല്‍ വെബ്സൈറ്റില്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കും. ചിത്രത്തില്‍ കുട്ടിയപ്പനെന്ന കഥാപാത്രമായി ബിജു മേനോന്‍ പ്രത്യക്ഷപ്പെടുന്നു. രഞ്ജിത്തിന്റെ ക്യാപിറ്റോള്‍ തിയേറ്ററാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഉണ്ണി ആറും രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലീല.

© 2025 Live Kerala News. All Rights Reserved.