ചെന്നൈ: ഉദയനിധി സ്റ്റാലിനും ഹന്‍സികയും ഒന്നിക്കുന്ന തമിഴ് ചിത്രമായ മനിതന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഐ അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രകാശ് രാജ് ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. 2003ല്‍ പുറത്തിറങ്ങിയ ജോളി എല്‍എല്‍ബി എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് മനിതന്‍. ഐശ്വര്യാ രാജേഷ്, രാധാരവി. വിവേക്, അംഗനാ റോയ്, മലയാളിതാരം കൃഷ്ണകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. ഉദയനിധി സ്റ്റാലിന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.