ദമാസ്‌ക്കസ്: സിറിയന്‍ വ്യോമത്താവളവും ഊര്‍ജ നിലയവും പിടിച്ചെടുക്കാന്‍ ഐഎസ് പദ്ധതിയിട്ടുണ്ടെന്നും സിറിയന്‍ സുരക്ഷാ സേനക്ക് രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചു. സിറിയയില്‍ ഫാക്ടറി തൊഴിലാളികളായ 300 പേരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അല്‍ ബാദിയ സിമന്റ് കമ്പനിയിലെ തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയത്. ദമാസ്‌ക്കസിനു 50 കിലോമീറ്റര്‍ കിഴക്കുമാറി ദുമീറിലായിരുന്നു സംഭവം.സിറിയന്‍ ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. തൊഴിലാളികളെ എവിടേക്കാണ് തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ദമീറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിനു ശേഷമാണ് തൊഴിലാളികളെ ഭീകരര്‍ ബന്ധികളാക്കിയത്. തൊഴിലാളികളെ തട്ടികൊണ്ടുപോയ വിവരം തൊഴില്‍മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടികൊണ്ടുപോയ തൊഴിലാളികളെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് സിറിയയിലെ പുരാതന നഗരമായ പാല്‍മിറ ഐഎസ് ഭീകരില്‍ നിന്ന് സിറിയന്‍ സൈന്യം പിടിച്ചടക്കിയത്.