ഇസ്ലാമിക ഭീകരവാദത്തെ വിമര്‍ശിച്ചതിന് യുവാവിന് ജീവന്‍തന്നെ നഷ്ടമായി; ബംഗ്ലാദേശില്‍ തീവ്രവാദത്തെക്കുറിച്ച് എഫ്ബി പോസ്റ്റിട്ട വിദ്യാര്‍ഥിയെ വെടിവെച്ചുകൊന്നു

ധാക്ക: ഇന്ത്യയില്‍ മതേതരത്വം പറയുന്ന ജമാഅത്തെ ഇസ്ലാമിയാണ് ബംഗ്ലാദേശിലെ ഏറ്റവും വലിയ ഭീകരവാദികള്‍. വിമര്‍ശിക്കുന്നവരെ കൊലപ്പെടുത്താന്‍ ഒരു മടിയുമില്ലാത്തവര്‍. ധാക്കയില്‍ ഇസ്‌ലാമിക തീവ്രവാദത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നിയമവിദ്യാര്‍ത്ഥിയെ വെടിവെച്ചുകൊന്നു. ജഗനാഥ് സര്‍വകലാശാല വിദ്യാര്‍ത്ഥിയായ നസിമുദ്ദീന്‍ സമദ്(28) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി തിരക്കുള്ള റോഡിലൂടെ നടന്നുവരുകയായിരുന്ന സമദിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വടിവാള്‍ കൊണ്ട് തലയ്ക്കുവെട്ടുകയും തുടര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഈ വര്‍ഷം ജഗനാഥ് സര്‍വകലാശാലയില്‍ നിയമം പഠിക്കാനെത്തിയ സമദ് ഇസ്‌ലാമിക തീവ്രവാദത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പലതവണ പോസ്റ്റുകള്‍ ഇട്ടിരുന്നു. സെക്കുലര്‍ കാംപെയ്‌നിംഗ് ഗ്രൂപ്പായ ഗോനോ ജാഗരണ്‍ മഞ്ചിന്റെ ജില്ല തല പ്രവര്‍ത്തകമായിരുന്ന സമദ് ഇസ്‌ലാമിക തീവ്രവാദത്തിനെതിരെയുള്ള റാലിയില്‍ പങ്കെടുത്തതാകാം തീവ്രവാദികളെ പ്രകോപിപ്പിച്ചതെന്ന് ബംഗ്ലാദേശിലെ ഓണ്‍ലൈന്‍ സെക്കുലര്‍ ഗ്രൂപ്പിന്റെ നേതാവ് ഇമ്രാന്‍ സര്‍ക്കാര്‍ പറയുന്നു. ബ്ലോഗര്‍മാര്‍ക്കെതിരെയും സെക്കുലര്‍ ആക്ടിവിസ്റ്റുകള്‍ക്കെതിരെയും ബംഗ്ലാദേശില്‍ നടക്കുന്ന കൊലപാതക പരമ്പരയിലെ ഏറ്റവും പുതിയ ഇരയാണ്. സമദിനെ ഒരു സംഘം പതിവായി നിരീക്ഷിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

© 2025 Live Kerala News. All Rights Reserved.