സംഘടനയെ താറടിക്കാനാണ് സംവിധായകന്‍ രഞ്ജിത് കോടതിയെ സമീപിച്ചത്; നടപടിയെടുക്കുകതന്നെ ചെയ്യുമെന്ന് ഫിലിം ചേംബറും ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും

കൊച്ചി: ഫിലിം ചേംബറിലെ താറടിക്കാന്‍ വേണ്ടി കോടതിയെ സമീപിച്ച സംവിധായകന്‍ രഞ്ജിത്തിനെതിരെ നടപടിയെടുക്കുന്ന കാര്യം പരിഗണനയിലെന്ന്
ലീല സിനിമയുടെ പബ്ലിസിറ്റി ക്ലിയറന്‍സുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ച സംവിധായകന്‍ രഞ്ജിത്തിനെതിരേ നടപടിയെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് സംഘടനാഭാരവാഹികള്‍. ലീല സിനിമയുടെ പബ്ലിസിറ്റി ക്ലിയറന്‍സിന് കത്ത് നല്‍കിയ അന്നു തന്നെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത് മുന്‍വിധിയോടെയാണെന്ന് ചേംബര്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. അനാവശ്യ വിവാദത്തിലൂടെ ലീല എന്ന സിനിമയ്ക്കു ജനശ്രദ്ധ നേടാനുള്ള ശ്രമമാണു സംവിധായകന്‍ രഞ്ജിത് നടത്തുന്നതെന്നു ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്. ചിത്രത്തിനു വേണ്ടി പബ്ലിസിറ്റി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കില്ലെന്നു ചേംബര്‍ ഒരിക്കലും എവിടെയും പറഞ്ഞിട്ടില്ല.കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സംസ്ഥാന സമിതി യോഗത്തില്‍ രഞ്ജിത്തിനെതിരെ കൈക്കൊള്ളേണ്ട അച്ചടക്ക നടപടിയെപ്പറ്റി ആലോചിക്കും. രഞ്ജിത്ത് ഫിലിം പ്രഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗമല്ല. രഞ്ജിത്തിന്റെ ശ്രമം സംഘടനയെ അവഹേളിക്കുകയാണ്.

© 2025 Live Kerala News. All Rights Reserved.