അമേരിക്കയില്‍ വൃദ്ധദമ്പതികളായ സിഖുകാര്‍ക്കെതിരെ ആക്രമണം; സംഭവത്തിന് പിന്നില്‍ കവര്‍ച്ചസംഘമെന്ന് പൊലീസ്

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയില്‍ വയോധികരായ സിഖ് ദമ്പതികള്‍ക്കു നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ കവര്‍ച്ചക്കാരൈന്ന് യുഎസ് പൊലീസ്.
കലിഫോര്‍ണിയയിലെ ഫ്രസ്‌നോ നഗരത്തില്‍ നടക്കാനിറങ്ങിയ എഴുപതുവയസുകാരനും ഭാര്യക്കും നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്നംഗസംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൃദ്ധരെ ആക്രമിച്ച് പണം തട്ടുന്ന സംഘമാണു സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നതായും വംശീയ ആക്രമണമല്ലെന്നും പോലീസ് പറഞ്ഞു. കത്തിയുമായി ദമ്പതികളെ ഭീഷണിപ്പെടുത്തിയ അക്രമികള്‍ പണവും മൊബൈല്‍ ഫോണും ആവശ്യപ്പെടുകയായിരുന്നു. ദമ്പതികളുടെ കൈവശം പണമില്ലായിരുന്നു. മൊബെല്‍ ഫോണ്‍ നല്‍കുകയും ചെയ്തു. ഉടന്‍ അക്രമികള്‍ വയോധികനെ അടിച്ചുതാഴെയിടുകയും ഭാര്യയുടെ കൈവശവും വിലപിടിപ്പുള്ളതൊന്നും ഇല്ലെന്നുറപ്പുവരുത്തിയിട്ട് കടന്നുകളയുകയായിരുന്നു. ആക്രമണത്തിന് ഇരയായവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് പിന്നില്‍ വംശീയ ആക്രമണമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്

© 2024 Live Kerala News. All Rights Reserved.