വെബ് ഡെസ്‌ക്
സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചതിനെതുടര്‍ന്നുണ്ടായ അരുവിക്കര നിയോജക മണ്ഡലത്തിലെ ഒഴിവ് നികത്താന്‍ ജൂണ്‍ 27 ന് തെരെഞ്ഞെടുപ്പ നടക്കും. ജൂണ്‍ മൂന്നിനാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂണ്‍ പത്താണ്. വോട്ടെണ്ണല്‍ ജൂണ്‍ 30ന് നടക്കും.
അരുവിക്കരക്കൊപ്പം രാജ്യത്തെ 6 നിയസഭ മണ്ഡലങ്ങളിലും ഉപതെരെഞ്ഞെടുപ്പ നടക്കും. അനധികൃത സ്വത്ത് സമ്പാദനക്കേസിനെത്തുടര്‍ന്ന് പദവി നഷ്ടപ്പെട്ട ജയലളിതയുടെ മണ്ഡലത്തിലും ഉപതെരെഞ്ഞെടുപ്പ് നടക്കും.