ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരി സോണിയ അഗര്‍വാള്‍ ചെറിയ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. കാതല്‍ കൊണ്ടേന്‍, 7ജി റെയ്‌ബോ കോളനി തുടങ്ങിയ ചിത്രങ്ങളിലൂടെ കോളിവുഡ് പ്രേമികളുടെ മനസ്സ് കീഴടക്കിയ നടിയാണ് സോണിയ അഗര്‍വാള്‍. സന്താനം നായകനാവുന്ന ‘സെര്‍വര്‍ സുന്ദരം’ എന്ന ചിത്രത്തില്‍ അതിഥി താരമായാണ് സോണിയയുടെ രണ്ടാംവരവ്. നടന്‍ പ്രസന്നയും ചിത്രത്തില്‍ അതിഥി താരമായെത്തും. പുതിയ കഫെയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന രീതിയിലാണ് താരത്തിന്റെ സീന്‍ തയ്യാറാക്കിയിരിക്കുന്നത്. സോണിയയ്‌ക്കൊപ്പം നടന്‍ പ്രസന്നയുമുണ്ടാകും.