വാഷിങ്ടണ്‍: വൈറ്റ് ഹൗസിലെ ഡിന്നര്‍ സല്‍ക്കാരത്തില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്കും യുഎസ് പ്രസഡിന്റ് ബരാക് ഒബാമയുടെ ക്ഷണം. ഈ മാസമാണ് സല്‍ക്കാര പരിപാടി. ഈ വര്‍ഷത്തോടെ ഭരണ കാലാവധി അവസാനിക്കുന്ന ഒബാമ സംഘടിപ്പിക്കുന്ന അവസാനത്തെ സല്‍ക്കാരമാണിത്. പ്രിയങ്ക ചോപ്രയ്ക്ക് പുറമെ ഹോളിവുഡ് നടനായ ബ്രാഡ്‌ലി കൂപ്പര്‍, നടിമാരായ ലൂസി ലിയു, ജാനേ ഫോണ്ട എന്നിവരെയും ഗായിക ഗഌഡി നൈറ്റിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കാനഡയില്‍ അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ‘ക്വാണ്ടികോ’യുടെ ഷൂട്ടിങ് തിരക്കിലാണ് പ്രിയങ്ക. കൂടാതെ റോക്കനോടൊപ്പം ‘ബേവാച്ച്’ എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിക്കുകയാണ്.