ന്യൂഡല്‍ഹി: ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ പാകിസ്താന്‍ ഭീകരരുടെ രാഷ്ട്രമാണെന്ന് വരുത്തിതീര്‍ക്കാന്‍ വേണ്ടി ഇന്ത്യ നടത്തിയ നാടകമാണ് ഇതെന്നാണ് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്താന്‍കോട്ട് ആക്രമണം ഇന്ത്യയുടെ നാടകമായിരുന്നു. സംയുക്ത അന്വേഷണ സംഘത്തിലെ (ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീം) ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പാക് പത്രമായ പാകിസ്താന്‍ ടുഡേയാണ് വാര്‍ത്ത പുറത്തുവിട്ടത്. പാക് അന്വേഷണ സംഘവുമായി ഇന്ത്യ സഹകരിച്ചില്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രവുമല്ല അന്വേഷണത്തിന് വഴി തെറ്റിക്കാന്‍ പല തവണ ശ്രമിക്കുകയും ചെയ്തു. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ വിവരങ്ങളുടെ സത്യസന്ധതയിലും അന്വേഷണസംഘം സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഏറ്റുമുട്ടല്‍ വെറും മണിക്കൂറുകള്‍ മാത്രമാണ് നീണ്ടുനിന്നത്. ഒരു ഐഎസ്‌ഐ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ പാകിസ്ഥാന്‍ അന്വേഷണ സംഘം മാര്‍ച്ച് 27നാണ് ഇന്ത്യ സന്ദര്‍ശിച്ചത്.