ഇടയ്ക്കിടെ ചാണകമിടുന്ന ഈ മൂരിയെ എങ്ങനെ മുന്നില്‍ നിര്‍ത്തും; ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ എഫ്ബി പോസ്റ്റ് വൈറലാകുന്നു

കല്‍പറ്റ: ഉമ്മന്‍ചാണ്ടിയെ പരിഹസിച്ചുകൊണ്ട് വീണ്ടും മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ എഫ് ബി പോസ്റ്റ്. ഇടയ്ക്കിടെ ചാണകമിടുന്ന മൂരിയെ എങ്ങേെന ചന്തയിലെത്തിക്കും? എങ്ങനെ ഈ മൂരിയും പിന്നാലെ നടക്കുന്ന മൂരികളും ചന്തയിലെത്തുമെന്ന മലബാറിലെ പ്രയോഗം ഉപയോഗിച്ചാണ് ഉമ്മന്‍ചാണ്ടിയെ പരിഹസിക്കുന്നത്. 2011ലെ തിരഞ്ഞെടുപ്പില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കെ കെ രാമചന്ദ്രന്‍ മാസറ്റര്‍ ഉമ്മന്‍ചാണ്ടിക്കെതിരെ രംഗത്ത് വന്നിരുന്നു. പിന്നീട് എഐസിസിയംഗമായ രാമചന്ദ്രന്‍ മാസ്റ്ററെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇതിനിടെ അദേഹം പൊട്ടിക്കരഞ്ഞുകൊണ്ട് പത്രസമ്മേളനം നടത്തിയത് ഏറെ ചര്‍ച്ചയ്ക്ക് വഴിവച്ചു. ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ടൈറ്റാനിയം അഴിമതിക്കേസിലെ രേഖകള്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് രാമചന്ദ്രന്‍ മാസ്റ്ററാണെന്ന ആരോപണവുമായി എ ഗ്രൂപ്പ് രംഗത്തുവന്നിരുന്നു. തുടര്‍ന്ന് അദേഹത്തെ പാര്‍ട്ടി തിരിച്ചെടുത്തെങ്കിലും ഉമ്മന്‍ചാണ്ടിക്കെതിരെ ഫെയ്‌സ്ബുക്കിലൂേെട ഉണ്ടയില്ലാ വെടി അദേഹം പൊട്ടിച്ചുകൊണ്ടിരിക്കുകയാണ്.

12923258_597306673760394_6579932367872567459_n

© 2025 Live Kerala News. All Rights Reserved.