ചെന്നൈ: തെന്നിന്ത്യന്‍ നടി നയന്‍താരയെ അജ്ഞാതര്‍ അക്രമിച്ചതായി കോളിവുഡില്‍ നിന്ന് റിപ്പോര്‍ട്ട്. നടിയുടെ മൂക്കിനും നെറ്റിക്കും പരുക്ക് പറ്റി. ചെന്നൈയിലെ നടിയുടെ സ്വകാര്യ വസതിയില്‍വച്ചാണ് ആക്രമണം നടന്നതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ആക്രമണത്തില്‍ മൂക്കിനും നെറ്റിയ്ക്കും പരുക്ക് പറ്റിയതായും നടി ഇപ്പോള്‍ വാക്കിങ് സ്റ്റിക് ഉപയോഗിച്ചാണ് നടക്കുന്നതെന്നും പറയുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. നയന്‍താരയുമായി മുന്‍പ് പ്രണയത്തിലായിരുന്ന നടനും നിര്‍മാതാവുമായ ഒരു വ്യക്തിയാണ് ആക്രമണത്തിന് പിന്നിലെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിക്രം നായകനാകുന്ന ഇരുമുകന്‍, കാര്‍ത്തിയുടെ കശ്‌മോറ എന്നീ ചിത്രങ്ങളിലാണ് നയന്‍സ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.