ലാലിസം ഫണ്ട് ഉപയോഗിച്ച് കായിക താരങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് തിരുവഞ്ചൂര്‍

 

തിരുവനന്തപുരം: ലാലിസം ഫണ്ട് കേരളത്തിലെ കായിക താരങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ വിനിയോഗിക്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച ലാലിസം പരിപാടി വിമര്‍ശനവിധേയമായതോടെ മോഹന്‍ലാല്‍ ആ പരിപാടിക്ക് ലഭിച്ച തുക സര്‍ക്കാരിന് തിരിച്ചുനല്‍കുകയായിരുന്നു. ഈ തുകയാണ് സമര്‍ഥരായ കുട്ടികളുടെ സ്‌കോളര്‍പ്പിനായി വിനിയോഗിക്കുക.

© 2024 Live Kerala News. All Rights Reserved.