കരിമ്‌നഗര്‍ : കൃഷി വകുപ്പിലെ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല മെസേജുകളും ചിത്രങ്ങളും വാട്‌സ്ആപ്പിലൂടെ അയച്ചു. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍സ്‌പെക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ കെ ദയകര്‍ റെഡ്ഢിയെ(55) പൊലീസ് അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് എസ്.ഐ ബി മോഹനന്‍ റെഡ്ഢിയുടെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനാണ് ഇയാള്‍. മോഹന്റെ ഭാര്യയുടെ സഹോദരിക്കാണ് ദയകര്‍ അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചത്. ഇവര്‍ പൊലീസ് സ്‌റ്റേഷനിലെത്തി ദയകര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയാണ് ഇവരുടെ ഫോണ്‍ നമ്പര്‍ ദയകര്‍ വാങ്ങിയത്. മൂന്ന് മാസത്തിന് ശേഷമാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ച് പോയിരുന്നു.