കൊച്ചി: പൊട്ടിച്ചിരിയുടെ മാലപടക്കത്തിന് തീകൊളുത്താന്‍ ഹണീബി വീണ്ടുമെത്തുന്നു. കൊച്ചിയിലെ ഫ്രീക്കന്‍ പിള്ളേരെുടെ കഥപറയുന്ന രണ്ടാംഭാഗം ഒരുക്കുന്നതും ജൂനിയര്‍ ലാല്‍തന്നെയാണ്. നേരത്തെ ജൂനിയര്‍ ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹണീബീ മലയാള സിനിമയിലെ ഒരു പരീക്ഷണം കൂടിയായിരുന്നു. ലാല്‍ ജൂനിയര്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കുന്നത്. കൊച്ചിയിലെ ഫ്രീക്കന്‍ യുവത്വത്തിന്റെ കഥ പറഞ്ഞ ഹണീ ബീയില്‍ ലാല്‍, ആസിഫ് അലി, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, അര്‍ച്ചന കവി, ബാലു തുടങ്ങിയ ശ്രദ്ധേയമായ താരനിര തന്നെ അണി നിരന്നിരുന്നു. ഇവര്‍ എല്ലാവരും തന്നെ ഹണീ ബീയുടെ രണ്ടാം ഭാഗത്തിലും ഉണ്ട്.