ബികാനര്‍: ദളിത് പെണ്‍കുട്ടിയെ ഹോസ്റ്റല്‍ മുറിയില്‍വെച്ച് ബലാത്സംഗം ചെയ്തു കൊന്നു. കായികധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് പതിനേഴുകാരിയുടെ മൃതദേഹം ഹോസ്റ്റലിലെ ജലസംഭരണിയില്‍ നിന്ന് കണ്ടെടുക്കുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കായികാധ്യാപകനായ വിജേന്ദര്‍ സിംഗിനെ ബലാത്സംഗം, കൊലപാതകം എന്നീകുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു. നോഖയിലെ സ്വകാര്യ കോളേജില്‍ ബി.എസ്.ടി.സി കോഴ്‌സ് പഠിക്കുന്ന പെണ്‍കുട്ടി വിജേന്ദര്‍ സിംഗിന്റെ ഹോസ്റ്റല്‍ മുറിയില്‍ വെച്ചാണ് ബലാത്സംഗത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും പ്രതിപക്ഷ നേതാവ് രാമേശ്വര്‍ ദൂദിയും രംഗത്തെത്തിയിട്ടുണ്ട്.