ശ്രീനഗര്‍:ജമ്മുകശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയും രാജ്യത്തെ ഏക മുസ്ലിം വനിത മുഖ്യമന്ത്രി പട്ടവും ഇനി മെഹ്ബൂബ മുഫ്തിക്ക്. ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികരമേറ്റു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ എന്‍എന്‍.വൊഹ്‌റ സത്യവാചകം ചൊല്ലിക്കൊടുത്തു. ജമ്മുകശ്മീരിന്റെ 13ാമത് മുഖ്യമന്ത്രിയാണ് മെഹ്ബൂബ മുഫ്തി. ബി.ജെ.പി.നിയമസഭാകക്ഷി നേതാവ് നിര്‍മല്‍ സിങ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. 87 അംഗ മന്ത്രിസഭയില്‍ പി.ഡി.പിക്ക് 26 അംഗങ്ങളും ബി.ജെ.പിക്ക് 25 അംഗങ്ങളുമാണ് ഉള്ളത്. ഇതോടെ രണ്ടുമാസമായി കശ്മീരില്‍ നിലനിന്നിരുന്ന ഭരണപ്രതിസന്ധിക്കാണ് വിരാമമായിരിക്കുന്നത് പത്തുമാസത്തോളം സഖ്യസര്‍ക്കാറിന്റെ മുഖ്യമന്ത്രിയായിരുന്ന, മെഹബൂബയുടെ പിതാവ് മുഫ്തി മുഹമ്മദ് സെയ്ദ് ജനുവരി ഏഴിന് മരിച്ചതോടെയാണ് ജമ്മു കാശ്മീരില്‍ ഭരണ പ്രതിസന്ധി രൂപംകൊണ്ടത്.