മോസ്‌കോ: മുന്‍ റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ കാസ്യനോവും പാര്‍ട്ടി പ്രവര്‍ത്തകയും തമ്മില്‍ സെക്‌സ് ചെയ്യുന്നതിന്റെ ഒളികാമറാ ദൃശ്യങ്ങളാണ് വൈറലാകുന്നത്.റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ പ്രധാന എതിരാളിയായ കാസ്യനോവിന്റെ ലൈംഗികദൃശ്യങ്ങള്‍ പുടിന്‍ പക്ഷക്കാരായ എന്‍ ടിവി ചാനലാണ് പുറത്തുവിട്ടത്.
പാര്‍ട്ടി പ്രവര്‍ത്തകയായ നതാലിയ പെലെവിന്‍ എന്ന ബ്രിട്ടീഷ് യുവതിയുമൊത്തുള്ള ലൈംഗികവേഴ്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തിരക്കഥാകൃത്തും ആക്ടിവിസ്റ്റുമായ നതാലിയ, പുടിന്റെ കടുത്ത വിമര്‍ശക കൂടിയാണ്. മിഖായില്‍ തന്റെ ഫഌറ്റില്‍ വച്ചാണ് യുവതിക്കൊപ്പം കിടക്ക പങ്കിട്ടത്. ഫഌറ്റില്‍ സ്ഥാപിച്ച ഒളിക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ഇരുവരെയും കുടുക്കുന്നതിനായി പുടിന്റെ അനുയായികളാണ് ഒളിക്യാമറ വച്ചുതെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. അതേസമയം, വീഡിയോ പുറത്തുവിട്ട എന്‍ടിവിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നതാലിയ പറഞ്ഞു. സംഭവം റഷ്യയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതായാണ് റിപ്പോര്‍ട്ട്.