രഞ്ജിത്തിന്റെ ലീല വിഷുവിന് റിലീസ് ചെയ്യും; ഉണ്ണി ആറിന്റെ കഥയിലെ വ്യത്യസ്ഥ സിനിമാനുഭവം

കോഴിക്കോട്: ആനയുടെ ചുരുട്ടിയ തുമ്പിക്കൈയില്‍ പെണ്ണിനെ ഭോഗിക്കണമെന്ന മോഹവുമായി അേേന്വഷണം തുടരുന്ന കുട്ടിയപ്പന്റ കഥ പറയുന്ന ലീല ഉണ്ണി ആറിന്റ തിരക്കഥയില്‍ രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഏപ്രില്‍ 14ന് പ്രദര്‍ശനം ആരംഭിക്കും. ബിജുമേനോന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ പാര്‍വതി നമ്പ്യാരാണ് നായിക. വിജയ രാഘവന്‍, സുരേഷ് കൃഷ്ണ, ജഗദീഷ്, പ്രിയങ്ക എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്. ബിജിബാല്‍ സംഗീതം ഒരുക്കിയിരിക്കുന്നു.

© 2025 Live Kerala News. All Rights Reserved.