കൊച്ചി: ജയറാം നായകനാവുന്ന ഹൊറര്‍ ത്രില്ലര്‍ ആടുപുലിയാട്ടത്തിന്റെ ട്രെയിലറാണ് പുറത്തിറങ്ങിയത്. കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഹിന്ദി ചലച്ചിത്ര താരം ഓംപുരി മലയാളത്തിലേക്ക് തിരികെയെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷം രമ്യ കൃഷ്ണന്‍ പ്രധാന വേഷത്തില്‍ എത്തുന്നെന്ന പ്രത്യേകതയും ആടുപുലിയാട്ടത്തിനുണ്ട്. സിദ്ദിഖ്, രമേഷ് പിഷാരടി, തമിഴ്‌നടന്‍ സമ്പത്ത്, ഷീലു എബ്രാഹം, എന്നിവരണ് മറ്റു വേഷങ്ങളിലെത്തുക. ദിനേഷ് പള്ളത്താണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.