അമേരിക്കയില്‍ മുസ്ലിം കുടുംബത്തെ വിമാനത്തില്‍നിന്ന് ഇറക്കി വിട്ടു; സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തെ പുറത്താക്കിയത്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മുസ്ലിം കുടുംബത്തെ വിമാനത്തില്‍നിന്ന് ഇറക്കി വിട്ടു. സുരക്ഷാ പ്രശ്‌നങ്ങള്‍ ആരോപിച്ചാണ് യുനൈറ്റഡ് എയര്‍ലൈന്‍ വിമാനത്തിന്റെ പൈലറ്റ് ഭര്‍ത്താവും ഭാര്യയും മൂന്ന് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തെ ഇറക്കി വിട്ടത്. ചിക്കാഗോ വിമാനത്തിലാണ് സംഭവം. ഇല്ലിനോയിസ് സ്വദേശിയായ ഇമാന്‍ ആമി സഅദ് ഷിബ്ലി, ഭര്‍ത്താവ്, മക്കള്‍ എന്നിവരെയാണ് പൈലറ്റും മറ്റു ജീവനക്കാരും ചേര്‍ന്ന് ഇറക്കിവിട്ടത്. എയര്‍ഹോസ്റ്റസും പൈലറ്റും സംസാരിക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം ചര്‍ച്ചയായത്. കുഞ്ഞുങ്ങളടങ്ങിയ തന്റെ കുടുംബത്തെ ചവിട്ടിപ്പുറത്താക്കിയ വിമാനജീവനക്കാരുടെ നടപടി നാണം കെട്ടതാണെന്ന് ആമീര്‍ പറഞ്ഞു. വീഡിയോ ചര്‍ച്ചയായതോടെ വിമാന ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് സംഘടന ആവശ്യപ്പെട്ടു. പ്രതിക്ഷേധം ശക്തമായതോടെ എയര്‍ലൈന്‍സ് മാപ്പു പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.