ഇനി ഷവോമി എംഐ 5 ന്റെ കാലം; സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ മനം കവരുന്ന ഫീച്ചര്‍

ന്യൂഡല്‍ഹി: ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ഷവോമിയുടെ പുതിയ ഫോണ്‍ എംഐ 5 എത്തി. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ മനം കവരുന്ന ഫീച്ചറുകളാണ് എംഐ5 ല്‍ ഉള്ളത്. 24,999 രൂപയ്ക്ക് രാജ്യത്തെ വിപണിയിലെത്തിയ ഷവോമി എംഐ 5 ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 820 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഇതിനുള്ളത്. ഏപ്രില്‍ ആറ് മുതല്‍ വില്‍പ്പന തുടങ്ങും. 1920*1080 പിക്‌സല്‍ റസല്യൂഷനുമായി 5.15 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയാണിതിലുള്ളത്. കറുപ്പ്, ഗോള്‍ഡ്, വെളുപ്പ് തുടങ്ങിയ നിറങ്ങളില്‍ എംഐ 5 ഉപഭോക്താക്കളുടെ കൈകളിലെത്തും. 3ഡി ഗ്ലാസിലാണ് ഡിസൈന്‍. എംഐ 5 പ്രോ വേരിയന്റില്‍ 3ഡി സെറാമിക് ബോഡിയാണുള്ളത്. 129 ഗ്രാം ഭാരവും 7.25 എംഎം കനവുമാണ് എംഐ 5 നുള്ളത്. 3 ജിബി റാമില്‍ 32 ജിബി സ്റ്റോറേജ് എന്ന മോഡല്‍ ഉള്‍പ്പെടെ 3ഏആ+64ഏആ, 4ഏആ+128ഏആ എന്നീ വേരിയന്റുകളും എംഐ 5 നുണ്ട്. 4 ജിബി റാമില്‍ 128 ജിബി സ്റ്റോറേജുള്ള വേരിയന്റാണ് എംഐ 5 പ്രോ. 4ജി ഇന്ത്യന്‍ ബാന്റുകള്‍ പിന്തുണയ്ക്കുന്ന ഫോണില്‍ രണ്ട് നാനോ ജിഎസ്എം സിമ്മുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. രണ്ടു സിമ്മുകളിലും 4 ജി കണക്ടിവിറ്റി ഉപയോഗിക്കാനും കഴിയും.

© 2024 Live Kerala News. All Rights Reserved.