വീണ്ടും ഹോട്ട് മ്യൂസിക് വീഡിയോയുമായി റിഹാന ഫെന്റി; കിസ് ഇറ്റ് ബെറ്ററിന്റെ വീഡിയോ കാണാം

ചെറിയ ഇടവേളയ്ക്ക് ശേഷം ഹോട്ട് മ്യൂസിക് വീഡിയോയിറക്കി പ്രമുഖ ഗായിക റിഹാന ഫെന്റി രംഗത്ത്. ആന്റി എന്ന രണ്ടാമത്തെ ഏകാംഗ ആല്‍ബത്തിലെ കിസ് ഇറ്റ് ബെറ്റര്‍ എന്ന വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ത്രസിപ്പിക്കുന്ന സംഗീതവും അംഗവിക്ഷേപങ്ങളുമാണ് ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് വീഡിയോയുടെ ആകര്‍ഷണം. മണിക്കൂറുകള്‍ക്കുള്ളില്‍ മുപ്പതിലക്ഷത്തിലേറെ ആളുകളാണ് വീഡിയോ കണ്ടത്.