കണ്ണൂരില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു; വാതകചോര്‍ച്ചയില്ല

 

പാപ്പിനിശേരി: ദേശീയപാതയില്‍ ഐഒസിയുടെ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. വാതകചോര്‍ച്ചയില്ല. പരുക്കേറ്റ ഡ്രൈവറും ക്‌ളീനറും എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപത്തുള്ള നാട്ടുകാരെ ഒഴിപ്പിച്ചു. കല്യാശി ഗവ. എച്ച്എസ്എസ്, പോളിടെക്‌നിക് എന്നിവയ്ക്ക് അവധി. കോഴിക്കോട്ടു നിന്നു 12 മണിയോടെ റിക്കവറി വാന്‍ എത്തും. ഇതിലേക്കു പാചകവാതകം മാറ്റുമ്പോള്‍, കൂടുതല്‍ പേരെ ഒഴിപ്പിക്കുമെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു. മംഗലാപുരത്തു നിന്നു കൊച്ചിക്കുള്ള ടാങ്കറാണു മറിഞ്ഞത്. ദേശീയപാതയില്‍ ഇപ്പോള്‍ ഗതാഗത തടസമില്ല.

© 2024 Live Kerala News. All Rights Reserved.