കേരളത്തിലെ സ്ഥാനാര്‍ത്ഥി തര്‍ക്കം തീര്‍ക്കാന്‍ ഹൈക്കമാന്റിന്റെ കര്‍ശന നിര്‍ദ്ദേശം; സ്‌ക്രീനിംഗ് കമ്മിറ്റി തുടരും; വി എം സുധീരന്‍ ഉറച്ച് തന്നെ

തിരുവനന്തപുരം: കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ തര്‍ക്കം തീര്‍ക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ കര്‍ശന നിര്‍ദ്ദേശം. രാവിലെ പതിനൊന്നിന് സ്‌ക്രീനിംഗ് കമ്മിറ്റി തുടരും. സുധീരനും ഉമ്മന്‍ചാണ്ടിക്കും സ്വീകാര്യമായ ഫോര്‍മുല ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. രാഹുല്‍ ഗാന്ധിയുടെയും എ.കെ.ആന്റണിയുടെയും ഇടപെടലിനെ തുടര്‍ന്നാണ് തര്‍ക്കങ്ങള്‍ക്ക് തീരുമാനമായത്.

കോണ്‍ഗ്രസിലെ സീറ്റുതര്‍ക്കം തുറന്ന ഏറ്റുമുട്ടലിലേക്ക് എത്തിയിരുന്നു. അഞ്ച് എംഎല്‍എമാര്‍ മാറിനില്‍ക്കണമെന്ന നിലപാടില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ക്കു ശേഷവും വി.എം.സുധീരന്‍ അറിയിച്ചിരുന്നു. എംഎല്‍എമാര്‍ മാറി നില്‍ക്കാന്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ തനിക്കും ബാധകമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡിനെ അറിയിച്ചു. തര്‍ക്കത്തിനുള്ള പരിഹാരശ്രമങ്ങളുമായി രമേശ് ചെന്നിത്തല സംസ്ഥാന നേതാക്കളെയും മുകുള്‍ വാസ്‌നിക്, ഗുലാം നബി ആസാദ് തുടങ്ങിയ കേന്ദ്രനേതാക്കളേയും കണ്ടു. ഹൈക്കമാന്‍ഡ് നടത്തിയ പരിഹാര ശ്രമം വിജയിക്കാതെ വന്നതോടെ സംസ്ഥാന നേതാക്കള്‍ തന്നെ ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹാരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച നടക്കാനിരുന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ഇന്നു നടത്താന്‍ തീരുമാനിച്ചത്.

© 2024 Live Kerala News. All Rights Reserved.