വിഎസ് മലമ്പുഴയിലും പിണറായി ധര്‍മ്മടത്തും ജനവിധി തേടും; വീണ ജോര്‍ജ്ജും നികേഷ് കുമാറും സ്ഥാനാര്‍ഥികളാകും; എല്‍ഡിഎഫ് 124 സ്ഥാനാര്‍ഥികളെ പ്രഖ്യപിച്ചു

തിരുവനന്തപുരം: എല്‍ഡിഎഫ് 124 നിയമസഭാ മണ്ഡലങ്ങളിലേക്ക് സ്ഥനാര്‍ഥികളെ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മലമ്പുഴയിലും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ധര്‍മ്മടത്തും ജനവിധിതേടും. മാധ്യമപ്രവര്‍ത്തകരായ വീണജോര്‍ജ്ജ് ആറന്‍മുളയിലും എം വി നികേഷ് കുമാര്‍ അഴീക്കോട് മണ്ഡലത്തിലും ഇടതുപക്ഷ സ്വതന്ത്ര സ്ഥനാര്‍ഥികളാകും. ഡോ. തോമസ്(ആലപ്പുഴ), ഇ പി ജയരാജന്‍(മട്ടന്നൂര്‍), ജി. സുധാകരന്‍(അമ്പലപ്പുഴ). കെ ടി ജോസ്(ഇരിക്കൂര്‍), കടന്നപ്പള്ളി രാമചന്ദ്രന്‍( കണ്ണൂര്‍), എ പ്രദീപ് കുമാര്‍( കോഴിക്കോട് നോര്‍ത്ത്), കെ കെ ലതിക(കുറ്റ്യാടി), ടി പി രാമകൃഷ്ണന്‍( പേരാമ്പ്ര), എ പി അബ്ദുല്‍ വഹാബ്( കോഴിക്കോട് സൗത്ത്), കാരാട്ട് റസാഖ്(കൊടുവള്ളി), പി വി അന്‍വര്‍(നിലമ്പൂര്‍), വി ശശികുമാര്‍(പെരിന്തല്‍മണ്ണ), കെ ടി ജലീല്‍ (തവനൂര്‍), പി രാമകൃഷ്ണന്‍(പൊന്നാനി), മുകേഷ്(കൊല്ലം), മേരി തോമസ്(വടക്കാഞ്ചേരി), ടി വി രാജേഷ്(കല്യാശ്ശേരി), സി കെ ശശീന്ദ്രന്‍(കല്‍പറ്റ), കെ കെ ശൈലജ( കൂത്തുപറമ്പ്), ജോര്‍ജ്ജ് എം തോമസ്(തിരുവനമ്പാടി), എന്‍ എന്‍ കൃഷ്ണദാസ് (പാലക്കാട്), ഇ എസ് ബിജിമോള്‍(പീരുമേട്), മുല്ലക്കര രത്‌നാകരന്‍( ചടയമംഗലം), എം സ്വരാജ്( തൃപ്പുണിത്തറ), രാജു എബ്രഹാം(റാന്നി), എ കെ ബാലന്‍(തരൂര്‍), എന്‍ എന്‍ കൃഷ്ണദാസ്(പാലക്കാട്), എസ് ശര്‍മ്മ(വൈപ്പിന്‍), ഡോ സെബാസ്റ്റിയന്‍പോള്‍(തൃക്കാക്കര), എം എം മണി(ഉടുമ്പന്‍ചോല), കെ സുരേഷ് കുറുപ്പ്(ഏറ്റുമാനൂര്‍), ജെയ്ക്ക് പി തോമസ്(പുതുപ്പള്ളി), അഡ്വ. വി എസ് സുനില്‍ കുമാര്‍( തൃശൂര്‍),സി ദിവാകരന്‍( നെടുമങ്ങാട്) തുടങ്ങിയവരാണ് പ്രമുഖര്‍. 16 വനിതാ സ്ഥാനാര്‍ഥികളാണ് എല്‍എഡിഫിനായി ജനവിധി തേടുക. സിപിഎമ്മില്‍ നിന്ന് 12ഉം സിപിഐ നാലുപേരുമാണ് വനിതകള്‍. എല്‍ഡിഎഫ് പ്രകടന പത്രിക ഏപ്രില്‍ അഞ്ചിന് പുറത്തിറക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ജനതാദള്‍, എന്‍സിപി സ്ഥാനാര്‍ഥികളെക്കുറിച്ച് തീരുമാനമായിട്ടില്ല. 16 മണ്ഡലങ്ങളില്‍ സ്ഥനാര്‍ഥികളെ പിന്നീട് തീരുമാനിക്കുമെന്നും യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യമുള്ള സ്ഥനാര്‍ഥിപട്ടികയാണ് എല്‍ഡിഎഫിന്റെതെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.