ഹോട്ട് സുന്ദരി ബിപാഷാബസു വിവാഹിതയാകുന്നു; നിരവധി പ്രണയങ്ങള്‍ക്ക് ഗുഡ് ബൈ പറഞ്ഞുള്ള തിരുമാനം

മുംബൈ: ബോളിവുഡ് ഹോട്ട് സുന്ദരി ബിപാഷാബസു വിവാഹിതയാകുന്നു. മുന്‍ കാമകന്മാരായ ജോണ്‍ ഏബ്രഹാം, ദിനോമോറിയ, ഹര്‍മ്മന്‍ ബാവേജാ എന്നിവരെയെല്ലാം വെട്ടിച്ച് മുന്നേറിയ ബിപാഷ ഒടുവില്‍ വീണിരിക്കുന്നത് കരണ്‍സിംഗ് ഗ്രോവറില്‍. ഏപ്രില്‍ 29 ന് ഇരുവരും വിവാഹിതരാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.  എലോണ്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചുള്ള ഇരുവരുടേയും പരിചയം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. ദിനോ മോറിയയുമായുള്ള പ്രണയത്തിന് ശേഷം ജോണ്‍ ഏബ്രഹാമില്‍ പുതിയ ആശ്രയം കണ്ടെത്തിയ ബിപാഷ ജോണുമായുള്ള സുദീര്‍ഘ പ്രണയം അവസാനിച്ച ശേഷമാണ് ഹര്‍മ്മന്‍ ബാവേജയില്‍ എത്തിയത്. പിന്നീട് അവിടുന്നും ചാടി ഒടുവില്‍ കരണ്‍സിംഗ് ഗ്രോവറിന്റെ ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു. എന്തായാലും ഒടുവിലത്തെ പ്രണയം വിവാഹത്തില്‍ തന്നെ കലാശിക്കുമെന്നാണ് പാപ്പരാസികളുടെ സംസാരം. ഇത് ഒരു ചെറിയ ചടങ്ങായിരിക്കുമെന്നും നടിയുടെ വീട്ടില്‍ ഇരുവരുടേയും വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ചടങ്ങ് നടത്താനാണ് തീരുമാനമെന്നുമാണ് ഇതുവരെയുള്ള വിവരം. അതേസമയം ഇതിന് ശേഷം സിനിമാക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഗംഭീര വിരുന്ന് മുംബൈയിലെ ഹോട്ടലില്‍ നല്‍കും. ബിപാഷയുടെ അടുത്ത സുഹൃത്തും ഡിസൈനറുമായ റോക്കിയായിരിക്കും വരനേയും വധുവിനേയും അണിയിച്ചൊരുക്കുകയെന്നും വാര്‍ത്തകളുണ്ട്.

© 2024 Live Kerala News. All Rights Reserved.